സെക്രട്ടറിയേറ്റിലെ മാധ്യമവിലക്ക് അപലപനീയമെന്ന് കെയുഡബ്ല്യുജെ

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ മാധ്യമവിലക്ക് അപലപനീയമെന്ന് കെയുഡബ്ല്യുജെ.

നടപടി ജനാധിപത്യ ബോധത്തിന് നിരക്കാത്തതാണ്. വിഷയത്തില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള ഭരണാധികാരികള്‍ പുനര്‍വിചിന്തനത്തിന് തയ്യാറാകണമെന്നും കെയുഡബ്ല്യുജെ ആവശ്യപ്പെട്ടു.

വിഷയത്തില്‍ വിമര്‍ശനവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അടക്കമുള്ളവര്‍ രംഗത്ത് വന്നിരുന്നു.

ജയ്പൂരല്ല തിരുവനന്തപുരമെന്ന് മുഖ്യമന്ത്രി ഓര്‍ക്കണം. സിപിഐയെ ആര് വിമര്‍ശിച്ചാലും സിപിഐ മറുപടി നല്‍കുമെന്നും കാനം വ്യക്തമാക്കി.

മാധ്യമങ്ങളെ വിലക്കിയത് വലിയ തെറ്റാണെന്ന് പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. വിമര്‍ശനങ്ങളില്‍ അസഹിഷ്ണുത പാടില്ല. നിയന്ത്രണം പുനഃപരിശോധിക്കണമെന്നും പന്ന്യന്‍ പറഞ്ഞു.

മുന്‍മന്ത്രി എ.കെ ശശീന്ദ്രന്‍ ഉള്‍പ്പെട്ട ഫോണ്‍കെണി കേസ് അന്വേഷിച്ച പി.എസ്.ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പണം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമങ്ങള്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.

Top