2020ഓടെ കുവൈത്തില്‍ വിദേശ ജനസംഖ്യ 30 ലക്ഷം കവിയുമെന്ന് റിപ്പോര്‍ട്ട്

കുവൈത്ത് : കുവൈത്തിലെ വിദേശ ജനസംഖ്യ 2020 ഓടെ 30 ലക്ഷം കവിയുമെന്ന് കാനേഷുമാരി കണക്കുകള്‍.

ഒരു സ്വദേശിക്ക് 2.5 വിദേശി എന്ന അനുപാതത്തിലാണ് കണക്കുകള്‍. ഇത് വൈകാതെ ഒരു സ്വദേശിക്ക് നാല് വിദേശി എന്ന അനുപാതത്തിലാകും.

വിദേശ ജനസംഖ്യയില്‍ പ്രഥമസ്ഥാനത്തുള്ളത് ഇന്ത്യക്കാരാണ്.

2016ലെ കണക്കുകളനുസരിച്ച് കുവെത്തില്‍ 26,97,195 വിദേശികളാണ് ഉള്ളത്. ഇവരില്‍ 18,43,576 പുരുഷന്മാരും 8,53,619 വനിതകളുമാണ്.

ഇന്ത്യയില്‍നിന്ന് തൊഴില്‍തേടി ഗള്‍ഫിലെത്തുന്നവരുടെ എണ്ണത്തില്‍ കുറവ് വന്നതായാണ് പുതിയ റിപ്പോര്‍ട്ട്.

ആഗോള എണ്ണ വിപണിയില്‍ ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയും, സാമ്പത്തിക നിയന്ത്രണത്തില്‍ രാജ്യങ്ങള്‍ സമ്മര്‍ദത്തിലായതും ഗള്‍ഫിലെത്തുന്നവരുടെ എണ്ണത്തില്‍ കുറവു വരുത്തിയിരുന്നു.

എന്നാല്‍ ഇപ്പോള്‍ എത്തിയിരിക്കുന്ന കണക്കു പ്രകാരം വരും വര്‍ഷങ്ങളില്‍ വിദേശ ജനസംഖ്യയില്‍ വര്‍ധനവുണ്ടാകുമെന്നാണ്
സൂചിപ്പിക്കുന്നത്‌.

Top