ഒപെകില്‍ നിന്ന് പടിയിറങ്ങാനുള്ള ഖത്തറിന്‍റെ തീരുമാനം മാനിക്കപ്പെടേണ്ടതാണെന്ന് കുവൈത്ത്

പെകില്‍ നിന്ന് പടിയിറങ്ങാനുള്ള ഖത്തറിന്റെ തീരുമാനം മാനിക്കപ്പെടേണ്ടതാണെന്ന് കുവൈത്ത്. തീരുമാനം തീര്‍ത്തും സാങ്കേതികവും വാണിജ്യപരവുമാണ്. ഇതിന് നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളുമായി ബന്ധമുണ്ടെന്ന് പറയാനാവില്ലെന്ന് കുവൈത്ത് ഊര്‍ജ്ജ മന്ത്രി വ്യക്തമാക്കി.

നഷ്ടത്തിലോടുന്ന കമ്പനി അടച്ചുപൂട്ടാന്‍ ഉടമ തീരുമാനിക്കുന്നത് പോലെ മാത്രമേ ഖത്തറിന്റെ നടപടിയെ കാണാന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുവൈത്ത് വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ ഊര്‍ജ്ജ് മന്ത്രി ബഹീത് അല്‍ റഷീദിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അതെ സമയം എണ്ണ ഉല്‍പ്പന്നങ്ങളുടെ ഉദ്പാദനം നിയന്ത്രിക്കാന്‍ കഴിഞ്ഞ വര്‍ഷം മുതല്‍ ഒപെക് കൈകൊണ്ട തീരുമാനങ്ങള്‍ എല്ലാ രാജ്യങ്ങളുടെയും വാണിജ്യ താല്‍പ്പര്യങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ചുവെന്ന് വിശ്വസിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.

Top