കുവൈറ്റില്‍ തീപിടിത്തം; സംഭവത്തില്‍ എട്ട് കുട്ടികള്‍ മരിച്ചു

കുവൈറ്റ് സിറ്റി: സബാഹ് അല്‍ അഹ്മദ് റസിഡന്‍ഷ്യല്‍ ഏരിയയിലെ ഒരു വീട്ടില്‍ തീപിടിത്തം. സംഭവത്തില്‍ എട്ട് കുട്ടികള്‍ മരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ദിവസം വൈകുന്നേരം പ്രാദേശിക സമയം 5.50 നാണ് തീപിടിത്തം സംബന്ധിച്ച വിവരം കുവൈത്ത് ഫയര്‍ സര്‍വീസ് ഡയറക്ടറേറ്റര്‍ക്ക് ലഭിച്ചതെന്നാണ് അറിയിച്ചത്. തുടര്‍ന്ന് അല്‍ ഖൂത്, അല്‍ വഫ്‌റ എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്‌നിശമന സേനാ സംഘങ്ങള്‍ സ്ഥലത്തെത്തി തീ അണയ്ക്കുകയും ചെയ്തു.

കുവൈത്തി കുടുംബങ്ങളിലെ കുട്ടികളാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. കെട്ടിടത്തിനുള്ളില്‍ കുടുങ്ങിപ്പോയവരെ രക്ഷാപ്രവര്‍ത്തകര്‍ ചേര്‍ന്ന് പുറത്തെത്തിക്കുകയും ചെയ്തു. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

Top