കുവൈറ്റില്‍ ഏഴു പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു; രോഗബാധിതരുടെണ്ണം 168

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ പുതിയതായി ഏഴു പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. നിലവില്‍ 168 പേരാണ് ചികിത്സയിലുള്ളത് . അതില്‍ പതിനൊന്നു പേര്‍ തീവ്ര പരിചരണ വിഭാഗത്തിലുമാണ്.

ഇതില്‍ 128 കുവൈത്തി സ്വദേശികള്‍, 14 ഈജിപ്തുകാര്‍, 7 ഇന്ത്യക്കാര്‍, 7 ഫിലിപ്പിനോകള്‍, 4 സൊമാലിയക്കാര്‍, 3 ലെബനീസ്, 2 സ്പെയിന്‍കാര്‍, അമേരിക്ക 1, സുഡാന്‍ 1, ഇറാഖ് 1, എന്നിങ്ങനെയാണ് വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്.

നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് ഏഴു കുവൈത്ത് സ്വദേശികള്‍ക്കും , സോമാലിയന്‍ പൗരനും , ഇറാഖ് പൗരനും വൈറസ് ബാധിച്ചത് . രണ്ടു ഇന്ത്യക്കാര്‍, ഒരു ബംഗ്‌ളാദേശി എന്നിവര്‍ക്കു രോഗം പകര്‍ന്നത് എങ്ങിനെയാണെന്ന കാര്യം അധികൃതര്‍ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്

അതേസമയം കോവിഡ് 19 സ്ഥിരീകരിച്ച 64 പേര്‍ രോഗ മുക്തരാവുകയും 853 പേര്‍ ആശുപത്രിയില്‍ ക്വാറന്റേനില്‍ നിരീക്ഷണം കഴിഞ്ഞു വീടുകളിലേക്കു മടങ്ങുകയും ചെയ്തതോടെ രാജ്യം കൊറോണ രോഗനിയന്ത്രണം കൈവരിച്ചു വരികയാണ് എന്ന പ്രതീക്ഷയാണ് നല്‍കുന്നതെന്നു ആരോഗ്യ മന്ത്രി ഡോ. ബാസില്‍ അല്‍ സബാഹ് പറഞ്ഞു.

Top