കുവൈറ്റില്‍ ഇന്ന് 11 പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഇന്ന് 11 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഈ കണക്ക് വന്നതോടെ കുവൈറ്റില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം 159 ആയി.

അതേസമയം രോഗം ബാധിച്ചിരുന്ന 22 പേര്‍ രോഗ മുക്തരായെന്നാണ് ആരോഗ്യ മന്ത്രാലയം അറിയിച്ചത്. ഇന്ന് വൈറസ് സ്ഥിരീകരിച്ചവരില്‍ 10 പേര്‍ ബ്രിട്ടനില്‍ നിന്ന് എത്തിയവരാണ്. മറ്റൊരാള്‍ സ്വിറ്റ്‌സര്‍ലാന്റില്‍ നിന്നും എത്തിയ ആളാണെന്നാണ് വിവരം.

Top