കുവൈറ്റില്‍ നാലു മാസത്തിനുള്ളില്‍ നാടുകടത്തിയത് 4500 പ്രവാസികളെ

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ നിന്ന് നാല് മാസത്തിനുള്ളില്‍ നാടുകടത്തിയത് 4500 പ്രവാസികളെ.ഈ വര്‍ഷം ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലാവധിയില്‍ 4500 പ്രവാസികളെ നാടുകടത്തി എന്ന് കുവൈത്ത് താമസകാര്യ വകുപ്പാണ് അറിയിച്ചത്‌. ഇതില്‍ കൂടുതലും ഇന്ത്യക്കാരാണ് എന്നാണ് റിപ്പോര്‍ട്ട്.

ജയില്‍ ശിക്ഷ അനുഭവിച്ച ശേഷമോ അല്ലാതെയോ കോടതി നാടുകടത്താന്‍ വിധിച്ചവര്‍, താമസ നിയമലംഘകര്‍, കുറ്റകൃത്യങ്ങളോ ഗതാഗത നിയമ ലംഘനങ്ങളോ നടത്തിയവര്‍, മദ്യം മയക്കുമരുന്ന് തുടങ്ങിയവയുമായി ബന്ധപ്പെട്ട കേസുകളില്‍ ഉള്‍പ്പെട്ടവര്‍, സാമ്പത്തിക തട്ടിപ്പു കേസുകളില്‍പ്പെട്ടവര്‍ തുടങ്ങിയവരെയാണ് നാടുകടത്തിയത്.

ഇന്ത്യക്കാരെ കൂടാതെ ഈജിപ്ത്, ഫിലിപ്പൈന്‍സ്, എത്യോപ്യ, ബംഗ്ലാദേശ്, ശ്രീലങ്ക, അമേരിക്ക, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരേയും നാടുകടത്തിയെന്ന് താമസകാര്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.

Top