കുവൈറ്റില്‍ പൊതുമാപ്പ് കാലാവധി നീട്ടുന്നതിനെതിരേ പ്രതിപക്ഷ പ്രതിഷേധം

കുവൈറ്റ്: വിസ നിയമങ്ങള്‍ ലംഘിച്ച് കുവൈറ്റില്‍ കഴിയുന്ന പ്രവാസികള്‍ക്ക് പൊതുമാപ്പ് കാലാവധി നീട്ടിക്കൊടുക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ പ്രതിഷേധവുമായി പ്രതിപക്ഷ എംപി രംഗത്തെത്തി. അബ്ദുല്‍ കരീം അല്‍ ഖന്തരിയാണ് പ്രവാസികള്‍ക്ക് സഹായകമായ തീരുമാനത്തിനെതിരേ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ എതിര്‍പ്പ് പ്രകടിപ്പിച്ചത്.

നിയമവിരുദ്ധമായി പ്രവാസികള്‍ താമസിക്കുന്ന പ്രദേശങ്ങള്‍ കണ്ടെത്തി ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ നടപടി എടുക്കണമെന്നാണ് പ്രതിപക്ഷത്തിന്‌റെ ആവശ്യം. രാജ്യത്തെ വിസ നിയമങ്ങള്‍ കാറ്റില്‍പ്പറത്തി കുവൈറ്റില്‍ കഴിയുന്ന പ്രവാസികളില്‍ നിന്ന് തക്കതായ പിഴ ഈടാക്കുകയും അവരെ സ്വന്തം നാടുകളിലേക്ക് പറഞ്ഞയക്കുകയും ചെയ്യുന്നതിന് പകരം അവര്‍ക്ക് പിഴ ഒഴിവാക്കി നല്‍കുക വഴി പൊതുഖജനാവിന് നഷ്ടം വരുത്തുകയാണ് ആഭ്യന്തര മന്ത്രാലയം ചെയ്യുന്നതെന്നായിരുന്നു ഖന്തരിയുടെ വിമര്‍ശനം.

Top