പ്രവാസികളുടെ വിസമാറ്റം തടയാന്‍ പുതിയ പദ്ധതിയുമായി കുവൈറ്റ് മാന്‍പവര്‍ അതോറിറ്റി

visa

കുവൈറ്റ് സിറ്റി: കുടുംബ വിസയില്‍ കുവൈറ്റിലെത്തുന്ന പ്രവാസികള്‍ തൊഴില്‍ വിസയിലേക്ക് മാറുന്നത് തടയാന്‍ കുവൈറ്റ് മാന്‍പവര്‍ അതോറിറ്റി ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ജനസംഖ്യാ ക്രമീകരണം ലക്ഷ്യമിട്ടാണ് നടപടി. മാന്‍ പവര്‍ അതോറിറ്റി വൃത്തങ്ങളെ ഉദ്ധരിച്ചു പ്രാദേശിക പത്രമാന് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വിദേശികള്‍ ഇഖാമ സ്റ്റാറ്റസ് മാറ്റുന്നത് തടയുന്നതുമായി ബന്ധപ്പെട്ട പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മാന്‍പവര്‍ അതോറിറ്റിയുടെ പുതിയ നീക്കം.

അവിദഗ്ധ തൊഴിലാളികള്‍ വ്യാപിക്കുന്നത് തടയലും ജനസംഖ്യാ ക്രമീകരണവുമാണ് പുതിയ നീക്കതിന്റെ ലക്ഷ്യം. കുടുംബ വിസയില്‍നിന്ന് സ്വകാര്യമേഖലയിലെ തൊഴില്‍വിസയിലേക്ക് മാറ്റം വാങ്ങി വിദേശികള്‍ ഹോം ഡെലിവറി സര്‍വിസ് ഉള്‍പ്പെടെ ലൈസന്‍സില്ലാതെ വാണിജ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി ആക്ഷേപമുണ്ട്.

വിസക്കച്ചവടക്കാരുടെയും ഊഹ കമ്പനികളുടെയും പ്രവര്‍ത്തനങ്ങള്‍ തടയുന്ന തരത്തിലുള്ള നിയമ നിര്‍മ്മാണങ്ങളാണ് ഉണ്ടാവുക. കുവൈത്തില്‍ പുതുതായി എത്തുന്നവര്‍ക്ക് മൂന്നുവര്‍ഷത്തേക്ക് വിസ മാറ്റം വിലക്കുന്ന കാര്യം ആലോചനയിലാണെന്നു മാന്‍പവര്‍ അതോറിറ്റി നേരത്തെ വ്യക്തമാക്കിയിരുന്നു

Top