കുവൈറ്റില്‍ വാക്‌സിന്‍ ക്ഷാമം; രണ്ടാം ഡോസായി ഫൈസര്‍ വാക്‌സിന്‍ നല്‍കും

vaccinenews

കുവൈറ്റ് സിറ്റി: ലോകത്ത് നിലനില്‍ക്കുന്ന വാക്‌സിന്‍ ക്ഷാമത്തെ തുടര്‍ന്ന് പ്രതീക്ഷിച്ചത്ര വാക്‌സിന്‍ ഡോസുകള്‍ എത്താതായതോടെ കുവൈറ്റില്‍ പ്രതിസന്ധി തുടരുന്നു. ഒന്നാം ഡോസ് എടുത്തവര്‍ക്ക് നിശ്ചിത ഇടവേള കഴിഞ്ഞിട്ടും രണ്ടാം ഡോസ് കൊടുക്കാനാവാത്ത സ്ഥിതിയിലാണ് അധികൃതര്‍ ഇപ്പോള്‍. ഇതോടെ കുവൈറ്റില്‍ നല്ല രീതിയില്‍ പുരോഗമിക്കുകയായിരുന്ന വാക്‌സിനേഷന്‍ ക്യാംപയിന്‍ പ്രതിസന്ധിയിലായി. ഇതോടെ പ്രശ്‌ന പരിഹാരത്തിന് മറ്റ് മാര്‍ഗങ്ങള്‍ അന്വേഷിക്കുകയാണ് കുവൈറ്റ് അധികൃതര്‍.

വാക്‌സിന്‍ ഡോസുകള്‍ ഇടകലര്‍ത്തി നല്‍കുന്നതിനെ കുറിച്ചുള്ള പഠനം നടന്നുവരികയാണെന്നും ഓക്‌സ്‌ഫോഡ് വാക്‌സിനൊപ്പം നല്‍കാന്‍ ഫൈസര്‍ വാക്‌സിനാണോ മൊഡേണ വാക്‌സിനാണോ കൂടുതല്‍ അനുയോജ്യം എന്ന കാര്യത്തെ കുറിച്ചാണ് പഠനം നടക്കുന്നതെന്നും ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. ഇതനുസരിച്ചാണ് ഏത് വാക്‌സിനാണ് രണ്ടാം ഡോസായി നല്‍കേണ്ടത് എന്നു തീരുമാനിക്കുക. ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഉണ്ടാവുമെന്നാണ് സൂചന. അതോടൊപ്പം ആവശ്യം വരുന്ന പക്ഷം രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് പിന്നീട് ബൂസ്റ്റര്‍ ഡോസ് നല്‍കുന്ന കാര്യം ആലോചിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

Top