കുവൈറ്റില്‍ തൊഴിലാളിക്ഷാമം രൂക്ഷം

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ പ്രവാസികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് മാറ്റാന്‍ അനുമതി. സര്‍ക്കാര്‍ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന പ്രവാസികള്‍ക്ക് സ്വകാര്യ മേഖലയിലെ ജോലികളിലേക്ക് മാറാമെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ അറിയിച്ചു. രാജ്യത്ത് സ്വകാര്യമേഖലയില്‍ തൊഴിലാളി ക്ഷാമം രൂക്ഷമായ പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ കീഴിലുള്ള വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് സ്‌പോണ്‍സറുടെ അനുമതിയോടെ സ്വകാര്യ മേഖലയിലേക്ക് മാറാന്‍ അനുവാദം നല്‍കിയത്.

ബഹ്‌റൈനില്‍ മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് വര്‍ക്ക് പെര്‍മിറ്റ് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ അനുമതി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജോലി നഷ്ടപ്പെട്ടും സാമ്പത്തിക പ്രതിസന്ധി മൂലവും പതിനായിരക്കണക്കിന് പ്രവാസികള്‍ കുവൈറ്റ് വിട്ടതിനെ തുടര്‍ന്നാണ് സ്വകാര്യം മേഖലയില്‍ തൊഴില്‍ ക്ഷാമം രൂക്ഷമായത്.

 

Top