വിമാനത്താവളത്തിലെ യാത്രക്കാരുടെ ശേഷി രണ്ടാഴ്ച്ചക്കുള്ളില്‍ വര്‍ധിപ്പിക്കുമെന്ന് കുവൈത്ത്

കുവൈത്ത്: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ യാത്രക്കാരുടെ ശേഷി രണ്ടാഴ്ച്ചക്കുള്ളില്‍ വര്‍ധിപ്പിക്കുമെന്ന് വിമാനത്താവള അധികൃതര്‍. യാത്രക്കാരുടെ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള ഡിജിസിഎയുടെ ആവശ്യം പരിഗണയിലാണെന്നും രണ്ടാഴ്ച്ചക്കുള്ളില്‍ വിമാനത്താവളത്തിലെ സൗകര്യങ്ങള്‍ പുനക്രമീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

മന്ത്രിസഭ തീരുമാനം അനുസരിച്ച് ഇന്ത്യയടക്കം ആറ് രാജ്യങ്ങളില്‍ നിന്നും നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിക്കുന്നതിന് തടസ്സങ്ങള്‍ ഒന്നുമില്ലെന്നും കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം ലഭിക്കുന്നതോടെ നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിക്കുന്നതാണെന്നും പ്രാദേശിക ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം കുവൈത്തിലേക്ക് വരാനായി കാത്തിരിക്കുന്ന ഇന്ത്യ, ഈജിപ്ത്‌, ബംഗ്ലാദേശ്, നേപ്പാള്‍, പാക്കിസ്ഥാന്‍, ശ്രീലങ്ക എന്നീ രാജ്യക്കാര്‍ക്ക് ഇനിയും രണ്ടാഴ്ച കൂടി കാത്തിരിക്കേണ്ടി വരും.

 

Top