വിസ കച്ചവടം തടയാന്‍ നടപടികള്‍ ശക്തമാക്കി കുവൈത്ത്; കരട് നിയമത്തിന് അംഗീകാരം

കുവൈത്ത് സിറ്റി: ലോകത്ത് കൊവിഡ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ വിസ കച്ചവടം തടയാന്‍ നടപടികള്‍ ശക്തമാക്കി കുവൈത്ത് മന്ത്രാലയം. ഇതിന്റെ ഭാഗമായി കരട് താമസ നിയമത്തിന് കുവൈത്ത് മന്ത്രിസഭ അംഗീകാരം നല്‍കി.

വിസക്കച്ചവടക്കാര്‍ക്ക് 5000 മുതല്‍ 10000 ദീനാര്‍ വരെ പിഴയും മൂന്ന് വര്‍ഷം തടവുശിക്ഷയുമാണ് കരട് നിയമത്തിലുള്ളത്. സ്പോണ്‍സര്‍ മാറി ജോലിചെയ്യുന്നവര്‍ക്കും കനത്ത ശിക്ഷ ലഭിക്കും.

പണം വാങ്ങി വിദേശികളെ കുവൈത്തിലേക്ക് കൊണ്ടുവരികയും ഇഖാമ പുതുക്കാനും തൊഴില്‍ സ്റ്റാറ്റസ് അനധികൃതായി മാറ്റാനും സഹായിക്കുന്നവര്‍ക്കും ഈ ശിക്ഷ ലഭിക്കും. അനധികൃതമായി കൊണ്ടുവരുന്ന ഓരോ തൊഴിലാളിക്കും പ്രത്യേകം പിഴ നല്‍കേണ്ടിവരും.

കരടുനിയമം പ്രാബല്യത്തിലായാല്‍ രാജ്യത്തെ വിസക്കച്ചടത്തിന് തടയിടാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. രാജ്യത്തെ ജനസംഖ്യാ അസന്തുലനത്തിന് വിസ കച്ചവടമാണ് കാരണമെന്നാണ് മന്ത്രിസഭയുടെയും പാര്‍ലമെന്റിന്റെയും വിലയിരുത്തല്‍.

Top