രോഗികള്‍ കുറഞ്ഞു; കുവൈത്തിലെ കോവിഡ് പ്രതിരോധത്തെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന

കുവൈത്ത്: കുവൈത്തില്‍ കോവിഡ് പ്രതിദിന കോവിഡ് രോഗികള്‍ കുത്തനെ കുറഞ്ഞു. കോവിഡ് പ്രതിരോധത്തിന് കുവൈത്ത് കൈവരിച്ച നേട്ടങ്ങളെ ലോകാരോഗ്യ സംഘടനാ പ്രതിനിധി ഡോ.ആസാദ് ഹഫീസ് അഭിനന്ദിച്ചു. പ്രതിദിന കോവിഡ് രോഗികളുടെ നിരക്കിലും മരണ സംഖ്യയിലും വലിയ കുറവ് കൈവരിക്കാന്‍ കുവൈത്തിന് സാധിച്ചു. കൂടാതെ രോഗം തടയുന്നതിലും പ്രതിരോധ കുത്തിവെപ്പ് അതിവേഗം പൂര്‍ത്തിയാക്കുന്നതിനും കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന് സാധിച്ചു.

കൂടാതെ കുവൈത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനും ലോകത്തിന്റെ മറ്റു രാജ്യങ്ങളിലേക്ക് വൈദ്യ സഹായം എത്തിക്കുന്നതിലും കുവൈത്ത് ശ്രദ്ധേയമായ നടപടികള്‍ സ്വീകരിച്ചതായും, കുവൈത്ത് റെഡ് ക്രെസെന്റ് സൊസൈറ്റി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഡോ.ഹിലാല്‍ അല്‍ സയറുമായുള്ള കൂടിക്കാഴ്ചയില്‍ ലോകാരോഗ്യ സംഘടനാ പ്രതിനിധി അഭിപ്രായപെട്ടു.

അതേസമയം കുവൈത്തില്‍ കോവിഡ് നിരക്ക് കുത്തനെ കുറഞ്ഞു കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 69 പുതിയ കൊറോണ വൈറസ് കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. വാക്‌സിനേഷന്‍ പുരോഗമിച്ചതോടെ വൈറസ് വ്യാപനത്തിന്റെ തീവ്രത കുറഞ്ഞതായാണ് ഇതോടെ വ്യക്തമാകുന്നത് എന്ന് കുവൈത്ത് ആരോഗ്യമന്ത്രി ഷേയ്ഖ് ഡോ.ബാസില്‍ അല്‍ സബാഹ് അഭിപ്രായപെട്ടു.

 

Top