ലൈസൻസില്ലാതെ വാഹനമോടിച്ചു; കുവൈറ്റിൽ പത്തുമാസത്തിനിടെ 1808 കൗമാരക്കാർ പിടിയിൽ

കു​​​വൈ​ത്ത്​ സി​റ്റി: ലൈ​സ​ൻ​സി​ല്ലാ​തെ വാ​ഹ​ന​മോ​ടി​ച്ച​തി​ന്​ ക​ഴി​ഞ്ഞ പ​ത്തു​മാ​സ​ത്തി​നി​ടെ പി​ടി​യി​ലാ​യ​ത്​ 1808 കൗ​മാ​ര​ക്കാ​ർ. കാ​ര്യ​മാ​യി ബോ​ധ​വ​ത്​​ക​ര​ണം ന​ട​ത്തി​യി​ട്ടും കു​ട്ടി ഡ്രൈ​വ​ർ​മാ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചു​വ​രു​ന്ന​ത്​ അ​ധി​കൃ​ത​ർ ഗൗ​ര​വ​മാ​യാ​ണ്​ കാ​ണു​ന്ന​ത്. 2019ൽ ​ആ​കെ 435 പേ​ർ പി​ടി​യി​ലാ​യ സ്ഥാ​ന​ത്താ​ണ്​ ​വ​ർ​ധ​ന. 2020ൽ ​കോ​വി​ഡ്​ പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്ന്​ ക​ർ​ഫ്യൂ​വും ലോ​ക്​​ഡൗ​ണും അ​ട​ക്ക​മു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ൽ ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ കു​റ​വാ​ണ്.

13 മു​ത​ൽ 16 വ​യ​സ്സ്​ വ​രെ​യു​ള്ള​വ​രാ​ണ്​ പി​ടി​യി​ലാ​യ​വ​രി​ൽ അ​ധി​ക​വും. അ​തേ​സ​മ​യം, പ​ത്തു​വ​യ​സ്സു​കാ​ര​ൻ പോ​ലും ഉ​ണ്ട്. ജ​ഹ്​​റ, അ​ഹ്​​മ​ദി, ഫ​ർ​വാ​നി​യ ഗ​വ​ർ​ണ​​റേ​റ്റു​ക​ളി​ലാ​ണ്​ കൂ​ടു​ത​ൽ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​ത്. കു​ട്ടി​ക​ൾ​ക്ക്​ വാ​ഹ​നം ന​ൽ​ക​രു​തെ​ന്ന്​ ഗ​താ​ഗ​ത വ​കു​പ്പ്​ ആ​വ​ർ​ത്തി​ച്ച്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ​മാ​സം അ​വ​സാ​ന​ത്തി​ൽ ര​ണ്ടു​ദി​വ​സ​ത്തെ പ​രി​ശോ​ധ​ന കാ​മ്പ​യി​നി​ടെ ലൈ​സ​ൻ​സി​ല്ലാ​തെ വാ​ഹ​ന​മോ​ടി​ച്ച​തി​ന്​ പി​ടി​യി​ലാ​യ​ത് 475 കൗ​മാ​ര​ക്കാ​രാ​ണ്. 304 പേ​രെ ജ​ന​റ​ൽ ട്രാ​ഫി​ക്​ വി​ഭാ​ഗ​വും 163 പേ​രെ പ​ട്രോ​ൾ ടീ​മും എ​ട്ടു​പേ​രെ പൊ​തു​സു​ര​ക്ഷ വി​ഭാ​ഗ​വു​മാ​ണ് പി​ടി​കൂ​ടി​യ​ത്.

ഇ​തേ​തു​ട​ർ​ന്നാ​ണ് കു​ട്ടി​ക​ൾ​ക്ക് വാ​ഹ​നം ഓ​ടി​ക്കാ​ൻ ന​ൽ​ക​രു​തെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം ര​ക്ഷി​താ​ക്ക​ൾ​ക്ക് ശ​ക്ത​മാ​യ താ​ക്കീ​ത് ന​ൽ​കി​യ​ത്. അ​തി​നു​ശേ​ഷ​വും ഒ​റ്റ​പ്പെ​ട്ട പ​രി​ശോ​ധ​ന​യി​ൽ നി​ര​വ​ധി കു​ട്ടി​ക​ൾ പി​ടി​യി​ലാ​യി. ലൈ​സ​ൻ​സി​ല്ലാ​ത്ത കു​ട്ടി​ക​ൾ വാ​ഹ​നം ഓ​ടി​ക്കു​ന്ന​തി​നി​ടെ പി​ടി​യി​ലാ​യാ​ൽ ഇ​വ​ർ​ക്കെ​തി​രെ ജു​വ​നൈ​ൽ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ക്കു​ക​യും വാ​ഹ​ന ഉ​ട​മ​യാ​യ ര​ക്ഷി​താ​വി​നെ​തി​രെ പി​ഴ ഉ​ൾ​പ്പെ​ടെ​യു​ള്ള ക​ർ​ശ​ന ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​ക​യും ചെ​യ്യു​മെ​ന്ന്​ അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

Top