പശ്ചിമേഷ്യയിലെ ഹരിതവത്കരണ ശ്രമങ്ങൾക്ക് ‘കട്ട സപ്പോർട്ടെ’ന്ന് കുവൈത്ത്

കു​വൈ​ത്ത്​ സി​റ്റി: പ​ശ്ചി​മേ​ഷ്യ​യി​ല്‍ ഹ​രി​ത​വ​ത്​​ക​ര​ണ​ത്തി​നു​ള്ള എ​ല്ലാ ശ്ര​മ​ങ്ങ​ളെ​യും കു​വൈ​ത്ത്​ പി​ന്തു​ണ​ക്കും. സൗ​ദി​യി​ലെ റി​യാ​ദി​ല്‍ ഹ​രി​ത പ​ശ്ചി​മേ​ഷ്യ സ​മ്മേ​ള​നം ന​ട​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ സ​ബാ​ഹ്​ ഖാ​ലി​ദ്​ അ​ല്‍ ഹ​മ​ദ്​ അ​സ്സ​ബാ​ഹിന്റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന കു​വൈ​ത്ത്​ മ​ന്ത്രി​സ​ഭ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​ത്. സു​സ്ഥി​ര​മാ​യ പ്ര​കൃ​തി സം​ര​ക്ഷ​ണം ഏ​റെ പ്ര​ധാ​ന​പ്പെ​ട്ട​താ​ണ്.

സ​ഹോ​ദ​ര രാ​ജ്യ​മാ​യ സൗ​ദി ഈ ദി​ശ​യി​ല്‍ ന​ട​ത്തു​ന്ന ഇ​ട​പെ​ട​ലു​ക​ളെ ബ​ഹു​മാ​ന​ത്തോ​ടെ കാ​ണു​ന്നു. പ​രി​സ്ഥി​തി സം​ര​ക്ഷ​ണം, പു​ന​രു​പ​യോ​ഗ ഊർജ്ജം മ​രു​ഭൂ​മി​യി​ലെ സ​സ്യ​സം​ര​ക്ഷ​ണം തു​ട​ങ്ങി​യ​വ മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ളു​ടെ സു​ഗ​മ​മാ​യ ജീ​വി​ത​ത്തി​ന്​ അ​ത്യാ​വ​ശ്യ​മാ​ണ്. കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തെ ഗൗ​ര​വ​ത്തി​ലെ​ടു​ക്ക​ണം. ഭാ​വി​ത​ല​മു​റ​യെ കൂ​ടി ക​ണ്ടാ​ണ്​ ഈ മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കേ​ണ്ട​ത്. റി​യാ​ദി​ല്‍ ന​ട​ക്കു​ന്ന ​ഗ്രീ​ന്‍ ഇ​നീ​ഷ്യേ​റ്റി​വ്​ സ​മ്മി​റ്റി​ന്​ ഈ വി​ഷ​യ​ങ്ങ​ളി​ല്‍ ശ്ര​ദ്ധേ​യ​മാ​യ കാ​ഴ്​​ച​പ്പാ​ടും പ്ര​ചോ​ദ​ന​വും ന​ല്‍​കാ​ന്‍ ക​ഴി​യു​മെ​ന്ന്​ മ​ന്ത്രി​സ​ഭ വി​ല​യി​രു​ത്തി.

Top