കുവൈറ്റ് വിദ്യാലയങ്ങളില്‍ അധ്യാപക ക്ഷാമം കൂടുന്നു

കുവൈറ്റ് സിറ്റി: കുവൈറ്റിലെ വിദ്യാലയങ്ങളില്‍ അധ്യാപക ക്ഷാമം കൂടുന്നു. ഈ പശ്ചാത്തലത്തില്‍ വിദേശികളായ അധ്യാപകരെ തിരികെ കൊണ്ടുവരാന്‍ വിദ്യാഭ്യാസ മന്ത്രാലയം അഭ്യര്‍ഥിച്ചു. വിദേശത്ത് കുടുങ്ങിയ അധ്യാപകരെ തിരികെ കൊണ്ടുവരാനാണ് മന്ത്രാലയത്തിന്റെ നിര്‍ദേശം.

രാജ്യത്ത് സ്വദേശിവത്കരണ നയത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും കൊവിഡ് പശ്ചാത്തലത്തില്‍ വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയ പ്രവേശനവിലക്കുമാണ് അധ്യാപകക്ഷാമത്തിന് ഇടയാക്കിയത്. പൊതുവിദ്യാലയങ്ങളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന തരത്തില്‍ എട്ട് വിഭാഗങ്ങളിലാണ് അധ്യാപകരുടെ ഒഴിവുള്ളത്.

അറബ്, ഇംഗ്ലീഷ്, ഫ്രഞ്ച്, കണക്ക്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ജിയോളജി എന്നീ വിഭാഗങ്ങളില്‍ 61.8 % അധ്യാപകര്‍ വിദേശികളും 38.2 % സ്വദേശികളുമാണ്. അവധിക്ക് നാട്ടിലേക്ക് പോയ വിദേശി അധ്യാപകര്‍ക്ക് ഇതുവരെ തിരിച്ചുവരാന്‍ കഴിഞ്ഞിട്ടില്ല.

Top