Kuwait sentences two to death for ‘spying for Iran’

കുവൈത്ത്: ഇറാനും ഹിസ്ബുള്ളയ്ക്കും വേണ്ടി ചാരപ്പണി നടത്തിയ കേസില്‍ ഒരു കുവൈത്തുകാരനെയും ഒരു ഇറാന്‍കാരനെയും കുവൈത്ത് കോടതി വധശിക്ഷയ്ക്കു വിധിച്ചു. ചാരവൃത്തി നടത്തിയ ഇറാന്‍കാരനെ ഇനിയും അറസ്റ്റ് ചെയ്യാനായിട്ടില്ല.

ചാരവൃത്തിക്കേസില്‍ പ്രതികളായ 24 ഷിയാകളില്‍ മൂന്നു പേരെ വെറുതെവിട്ടു. ഒരാള്‍ക്ക് ജീവപര്യന്തം തടവും 19 പേര്‍ക്ക് അഞ്ചുമുതല്‍ 15 വര്‍ഷംവരെ തടവും ലഭിച്ചു. ഷിയാ ഭരണത്തിലുള്ള ഇറാനും സുന്നി ഭരണത്തിലുള്ള ഗള്‍ഫ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം അടുത്തകാലത്തു വഷളായിരുന്നു.

പ്രമുഖ ഷിയാ പുരോഹിതന്‍ അല്‍ നിമ്‌റിനെ സൗദി അറേബ്യ വധശിക്ഷയ്ക്കു വിധേയനാക്കിയതാണ് കാരണം. ഇതേത്തുടര്‍ന്നു സൗദി എംബസിക്ക് ഇറാന്‍കാര്‍ തീവച്ചു. സൗദിയും ഇറാനും നയതന്ത്രബന്ധം വിച്ഛേദിച്ചു. ഏതാനും ഗള്‍ഫ് രാജ്യങ്ങളും ഇറാനുമായുള്ള ബന്ധം വിച്ഛേദിച്ചു. ഇറാനിലെ സ്ഥാനപതിയെ കുവൈത്ത് തിരിച്ചുവിളിച്ചു.

Top