മയക്കുമരുന്ന് കേസില്‍ കുവൈത്ത് സര്‍ക്കാര്‍ നാട് കടത്തിയത് 770 പേരെ

കുവൈറ്റ്:കഴിഞ്ഞ വര്‍ഷം മാത്രം മയക്കുമരുന്ന് കേസില്‍ കുവൈത്ത് സര്‍ക്കാര്‍ നാട് കടത്തിയത് 770 പേരെ. കൂടാതെ 20 ലക്ഷം മയക്കുമരുന്ന് ഗുളികകളും ഒന്നേകാല്‍ ടണ്‍ അനധികൃത മരുന്നുകളും അധികൃതര്‍ പിടിച്ചെടുത്തു. ഈ കേസുകളിലാണ് 770 വിദേശികളെ നാടുകടത്തിയതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

35 പേര്‍ക്ക് രാജ്യത്ത് പ്രവേശിക്കാനുള്ള അനുമതി റദ്ദാക്കിയിട്ടുണ്ട്. നിലവില്‍ 1650 ആളുകള്‍ കേസില്‍ കോടതി നടപടികള്‍ നേരിടുന്നുണ്ട്. ഇതില്‍ 60 പേര്‍ 18 വയസിന് താഴെ പ്രായമുള്ളവരാണ്. കഴിഞ്ഞ വര്‍ഷം അമിത അളവില്‍ മയക്കുമരുന്ന് ഉപയോഗിച്ചതു മൂലം 109 പേരാണ് മരിച്ചത്.

Top