കുവൈറ്റ്: കുവൈത്തില്‍ രണ്ടായിരത്തി ഇരുപത്തൊന്ന് മുതല്‍ മൂല്യവര്‍ധിത നികുതി ഏര്‍പ്പെടുത്തുന്നു എന്ന് റിപ്പോര്‍ട്ട്. പുകയില ഉത്പന്നങ്ങള്‍, സോഫ്റ്റ് ഡ്രിങ്കുകള്‍ എന്നിവയ്ക്കായിരിക്കും തുടക്കത്തില്‍ നികുതി ചുമത്തുന്നതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മൂല്യവര്‍ധിത നികുതി ഏര്‍പ്പെടുത്തണമെന്ന ജിസിസിയുടെ തീരുമാന പ്രകാരമാണ് കുവൈറ്റിന്റെ ഈ നീക്കം.കഴിഞ്ഞ വര്‍ഷം സൗദിയും, യുഎഇയും മൂല്യവര്‍ധിത നികുതി നടപ്പിലാക്കിയിരുന്നു. 2021-22 സാമ്പത്തിക വര്‍ഷം മുതല്‍ മൂല്യവര്‍ധിത നികുതി നടപ്പിലാക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നത്. എന്നാല്‍ നികുതി ഏര്‍പ്പെടുത്തുന്നതിനെതിരെ ശക്തമായ നിലപാടെടുക്കുന്ന പാര്‍ലമെന്റിനെ മറികടന്ന് മൂല്യവര്‍ധിത നികുതി നടപ്പിലാക്കുക എന്നത് അത്ര എളുപ്പം സാധ്യമാകുന്ന ഒന്നല്ല.
എണ്ണയിതര വരുമാനങ്ങളിലൂടെ സമ്പദ്ഘടന ഉയര്‍ത്താന്‍ മൂല്യവര്‍ധിത നികുതി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആവിശ്യമാണ് എന്ന് പാര്‍ലമെന്റിനെ ബോധ്യപ്പെടുത്താന്‍ ആണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.