വിദേശ തൊഴിലാളികളുടെ എണ്ണം കുറയ്ക്കുന്നതിനുള്ള പദ്ധതി നടപ്പാക്കാന്‍ ഒരുങ്ങി കുവൈത്ത്

കുവൈത്ത് : വിദേശ തൊഴിലാളികളുടെ എണ്ണം കുറയ്ക്കുന്നതിനുള്ള പദ്ധതി നടപ്പാക്കാന്‍ കുവൈത്ത് മന്ത്രിസഭ നീക്കമാരംഭിച്ചു.

ഇതുസംബന്ധിച്ച് മുതിര്‍ന്ന പാര്‍ലമെന്റംഗമായ വലിദ് അല്‍തബ് തബായി പാര്‍ലമെന്റില്‍ അവതരിപ്പിച്ച കരടിന് ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കി.

മൊത്തം തൊഴില്‍ ശക്തിയുടെ 30 ശതമാനത്തില്‍ കൂടുതല്‍ വിദേശികളെ അനുവദിക്കില്ല.

വിദേശതൊഴിലാളികള്‍ക്ക് ക്വാട്ട സമ്പ്രദായം നടപ്പാക്കാനും വിസ പുതുക്കി നല്‍കുന്നതില്‍ കര്‍ശന മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്താനുമാണ് കരടുബില്ലില്‍ ഡോ. വലീദ് അല്‍തബ്തബായുടെ നിര്‍ദേശം.

ഗൗരവമേറിയ ചര്‍ച്ചകളിലൂടെ മാത്രമേ പ്രശ്‌നം പരിഹരിക്കാനാവുകയുള്ളൂ എന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം.

പദ്ധതി നടപ്പാക്കുന്നതിന് 10 വര്‍ഷംവേണമെന്ന് ഡോ. വലിദ് അല്‍തബ്തബായി വ്യക്തമാക്കി.

എന്നാല്‍ ഈ വാദത്തോട് യോജിക്കാനാവില്ലെന്ന് മുതിര്‍ന്ന വനിതാ എം.പി. സഫ അല്‍ഹാഷിം പറഞ്ഞു.

മൂന്നോ നാലോ വര്‍ഷത്തിനകം പദ്ധതി നടപ്പാക്കണമെന്ന് അവര്‍ ശക്തമായി ആവശ്യപ്പെട്ടു.

 

Top