അനധികൃത താമസക്കാരെ പിടികൂടാന്‍ ശക്തമായ പരിശോധന ഒരുക്കി കുവൈറ്റ്

kuwait

കുവൈറ്റ്: കുവൈറ്റില്‍ പൊതുമാപ്പ് പ്രഖ്യാപിച്ച ശേഷം അനധികൃതമായി തുടരുന്ന താമസക്കാരെ പിടികൂടാന്‍ ശക്തമായ പരിശോധന ഒരുക്കി ആഭ്യന്തര മന്ത്രാലയം. ഏപ്രില്‍ 28ന് അവസാനിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്തി 57000 പേര്‍ നാടുവിടുകയോ ഇഖാമ സാധുതയുള്ളതാക്കുകയോ ചെയതിരുന്നുവെങ്കിലും ഒരുലക്ഷത്തിലേറെ ആളുകള്‍ ഇപ്പോഴും നിയമലംഘകരായി രാജ്യത്തുണ്ടെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.

വ്യവസായ മേഖലകള്‍, സ്വകാര്യ പാര്‍പ്പിടമേഖലകളിലെ ബാച്ച്‌ലര്‍ താമസയിടങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചായിരിക്കും പരിശോധന നടത്തുന്നത്. മുന്‍കാല പരിശോധനകളെക്കാള്‍ ശക്തമായ രീതിയിലുള്ള പരിശോധനയ്ക്കായി പദ്ധതി തയാറാക്കുന്നുണ്ടെന്ന് മന്ത്രാലയം അണ്ടര്‍സെക്രട്ടറി ലഫ്.ജനറല്‍ ഇസാം അല്‍ നഹാം വ്യക്തമാക്കി. ഇഖാമ നിയമലംഘകര്‍ക്ക് പുറമെ വിവിധ കേസുകളില്‍ പിടികിട്ടാനുള്ളവര്‍ക്കു വേണ്ടിയാകും പരിശോധന നടത്തുന്നത്.

Top