kuwait public appolagies ;28,000 ndians free

കുവൈത്ത് സിറ്റി : രാജ്യത്തു നിയമ വിരുദ്ധമായി താമസിക്കുന്ന 28,000ല്‍ പരം ഇന്ത്യക്കാര്‍ക്ക് ഭാഗികമായി പൊതുമാപ്പു നല്‍കാന്‍ കുവൈറ്റ് തീരുമാനിച്ചു.
ഇതില്‍ ഭൂരിഭാഗവും കേരള, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. പൊതുമാപ്പ് ലഭിക്കുന്നതോടെ ഇവര്‍ക്കെല്ലാം നാട്ടിലെത്താന്‍ കഴിയും. പിഴയടച്ചു നിയമപരമായി അവിടെത്തന്നെ കഴിയാനും സാധ്യത തെളിയുന്നുണ്ട്.

കരിമ്പട്ടികയില്‍ പെടാതെ നാട്ടിലെത്തുന്നവര്‍ക്കും ഭാവിയില്‍ തിരിച്ച് കുവൈറ്റിലെത്താനും കഴിയും. ഞായറാഴ്ചയാണ് ഭാഗിക പൊതുമാപ്പ് പ്രഖ്യാപിച്ചത്.

പ്രവാസികള്‍ അവരുടെ രേഖകളെല്ലാം എപ്പോഴും കൈയില്‍ കരുതണമെന്നും പ്രാദേശിക സ്‌പോണ്‍സര്‍മാരുമായി ബന്ധപ്പെട്ട് വീസ പുതുക്കണമെന്നും കുവൈത്ത് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

28,000ല്‍ പരം ഇന്ത്യക്കാരാണ് പാസ്‌പോര്‍ട്ടോ മറ്റു രേഖകളോ ഇല്ലാതെ കുവൈറ്റില്‍ കഴിയുന്നതെന്നാണ് കണക്കാക്കിയിരിക്കുന്നത്.

Top