ആഗോള വിപണിയില്‍ എണ്ണവില ഉയര്‍ന്നത് കുവൈറ്റിന്റെ ബജറ്റ്കമ്മി കുറക്കാന്‍ സാധ്യത

kuwait

കുവൈറ്റ്: ആഗോള വിപണിയില്‍ എണ്ണവില ഉയര്‍ന്നത് കുവൈറ്റിന്റെ ബജറ്റ്കമ്മി കുറക്കാന്‍ സാധ്യതയുണ്ടെന്ന് സൂചന. ക്രൂഡോയില്‍ വില ബാരലിന് 65 ഡോളറില്‍ എത്തിയത് നേരത്തെ കണക്കാക്കിയ 7.9 ബില്യന്‍ ദിനാര്‍ കമ്മിയില്‍ കുറവു വരുത്തുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. ബാരലിന് 45 ദിനാര്‍ കണക്കാക്കിയായിരുന്നു കുവൈറ്റ് ബജറ്റ് തയ്യാറാക്കിയത്.

ക്രൂഡോയിലിന്റെ വിലത്തകര്‍ച്ചയാണ് ആകെ വരുമാനത്തിന്റെ 95 ശതമാനവും എണ്ണയെ ആശ്രയിച്ചിരുന്ന രാജ്യത്തിന്റെ സാമ്പത്തിക മേഖലക്ക് തിരിച്ചടിയായത്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ എണ്ണ വരുമാനത്തില്‍ 60 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്.

എന്നാല്‍ ഒപെക് നടപ്പാക്കിയ ഉത്പാദന നിയന്ത്രണം മൂലം എണ്ണ വിലവര്‍ധിക്കുകയായിരുന്നു. കുവൈറ്റിനെ സംബന്ധിച്ചിടത്തോളം വാര്‍ഷിക വരുമാനത്തില്‍ വര്‍ധനവുണ്ടാക്കാനും ബജറ്റ് കമ്മി കുറക്കാനും വിലവര്‍ധന വഴിയൊരുക്കുന്നതാണ് .

Top