ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ പ്രവേശന വിലക്ക് നീക്കി കുവൈറ്റ്

ദുബായ്: കൊവിഡ് മഹാമാരി മൂലം കുവൈറ്റ് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് നീക്കുന്നു. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ വിലക്കാണ് നീക്കുന്നത്. കഴിഞ്ഞ ഒന്നര വര്‍ഷമായി ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്കാണ് കുവൈറ്റ് മന്ത്രിസഭ നീക്കുന്നത്. ഓഗസ്റ്റ് ഒന്ന് മുതല്‍ വിദേശികള്‍ക്കുള്ള പ്രവേശന വിലക്ക് നിയന്ത്രണങ്ങളോടെ നീക്കുകയാണന്ന് മന്ത്രിസഭ അറിയിച്ചു.

വാക്‌സിന്‍ സ്വീകരിച്ച കുവൈറ്റ് താമസ വിസയുള്ള വിദേശികള്‍ക്ക് ആഗസ്റ്റ് ഒന്ന് മുതല്‍ രാജ്യത്തേക്ക് പ്രവേശനാനുമതിയുണ്ട്. ഫൈസര്‍, അസ്ട്രസെനക, മൊഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നിവയാണ് കുവൈറ്റ് അംഗീകരിച്ച വാക്‌സിനുകള്‍.ഈ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കാണ് പ്രവേശനാനുമതി. ഇന്ത്യയില്‍ വിതരണം ചെയ്യുന്ന അസ്ട്രാസെനക കൊവിഷീല്‍ഡ് വാക്‌സിന് കുവൈറ്റ് അംഗീകാരം നല്‍കിയിട്ടുണ്ട്. അതേസമയം ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന് അംഗീകാരം നല്‍കിയിട്ടില്ല

Top