കുവൈറ്റില്‍ സൈനിക വാഹനം അപകടത്തില്‍പ്പെട്ടു ; ഡ്രൈവര്‍ മരിച്ചു

kuwait-soldiers

കുവൈറ്റ്: കുവൈറ്റില്‍ സൈനിക വാഹനം അപകടത്തില്‍പെട്ട് ഡ്രൈവര്‍ മരണപ്പെട്ടു. മറ്റൊരു ഉദ്യോഗസ്ഥന് പരുക്കേല്‍ക്കുകയും ചെയ്തു. ഷഹീദ് അര്‍മുരീദ് ബ്രിഗേഡിലെ സ്റ്റാഫ് വാറന്റ് ഓഫിസറായ റാകാന്‍ ഹദ്‌ലാന്‍ (35) ആണ് മരിച്ചത്. മല്‍ഹാന്‍ നാസര്‍ എന്ന ഉദ്യോഗസ്ഥനാണ് പരുക്കേറ്റത്.

പ്രതിരോധ മന്ത്രാലയം പൊതുജന സമ്പര്‍ക്ക വിഭാഗം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചതാണ് ഈ കാര്യം. പരുക്കേറ്റയാളെ ജഹ്‌റ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകട കാരണത്തെ കുറിച്ച് അന്വേഷണം നടക്കുകയാണ്.

Top