ജനസംഖ്യ കുറയ്ക്കുന്നതിനായി എട്ടുലക്ഷം വിദേശ തൊഴിലാളികളെ നാടുകടത്താന്‍ ഒരുങ്ങി കുവൈറ്റ്

കുവൈത്ത് : വിദേശ ജനസംഖ്യ കുറയ്ക്കുന്നതിനായി എട്ടുലക്ഷം വിദേശ തൊഴിലാളികളെ നാടുകടത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്.

ഇത് സംബന്ധിച്ച് നടത്തിയ പഠന റിപ്പോര്‍ട്ട് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍, ആഭ്യന്തര മന്ത്രാലയം എന്നിവയടങ്ങുന്ന ഉന്നതസമിതി പരിശോധിക്കും.

നാടുകടത്തപ്പെടുന്നവരില്‍ വലിയൊരു വിഭാഗവും വിസാ കച്ചവടക്കാരുടെ കെണിയില്‍പ്പെട്ടവരും കൂടാതെ മാരകമായ പകര്‍ച്ചവ്യാധി അസുഖങ്ങള്‍ കണ്ടെത്തി നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിയുന്നവരും ഉള്‍പ്പെടുന്നതായി പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

ആഭ്യന്തരമന്ത്രാലയവും മാന്‍പവര്‍ പബ്ലിക് അതോറിറ്റിയും സംയുക്തമായി രൂപവത്കരിക്കുന്ന കമ്മിറ്റി ആയിരിക്കും കേസുകള്‍ തരംതിരിച്ച് പരിഗണിക്കുകയെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

ഇതിലൂടെ വിദേശ ജനസംഖ്യ 2.2 ദശലക്ഷത്തില്‍ നിന്ന് 1.4 ദശലക്ഷമായി കുറയ്ക്കാന്‍ സാധിക്കുമെന്നാണ് സര്‍ക്കാറിന്റെ വിലയിരുത്തല്‍.

Top