ഇലക്ട്രിക് വാഹനങ്ങളെ വരവേല്‍ക്കാനൊരുങ്ങി കുവൈറ്റ്

കുവൈറ്റ്‌സിറ്റി: ലോകത്തിലെ ഏറ്റവും മികച്ച ഇലക്ട്രിക് കാര്‍ വിപണിയാകാനൊരുങ്ങി കുവൈറ്റ്. അടുത്ത വര്‍ഷം മുതല്‍ കുവൈറ്റിലെ നിരത്തുകളിലേക്ക് ഇലക്ട്രിക് കാറുകളെത്തും. ഇതിനു മുന്നോടിയായി മികച്ച സജ്ജീകരണങ്ങളാണ് രാജ്യത്തൊരുങ്ങുന്നത്.

ഹൈബ്രിഡ് സെമി ഇലക്ട്രിക്, ഫുള്‍ ഇലക്ട്രിക് വാഹനങ്ങളാണ് കുവൈറ്റ് വിപണിയിലെത്തിക്കുക. വിവിധ മേഖലകളില്‍ ചാര്‍ജിങ് പോയിന്റുകളും ഏര്‍പ്പെടുത്തും. ഇന്ധന വില, റീചാര്‍ജിങ് യൂണിറ്റുകളിലെ വൈദ്യുതി നിരക്ക് തുടങ്ങിയ പലതും സര്‍ക്കാരുമായി ബന്ധപ്പെട്ടവയാണ്.

അന്തരീക്ഷ മലിനീകരണം കുറഞ്ഞ വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് പരിസ്ഥിതി അഥോറിറ്റി, വൈദ്യുതിജലം മന്ത്രാലയം, വ്യവസായ അഥോറിറ്റി എന്നിവ സഹകരിച്ചാണ് കുവൈറ്റ് സര്‍ക്കാര്‍ പുതിയ പദ്ധതി ആവിഷ്‌കരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ ഇലക്ട്രിക് വാഹനങ്ങളാണ് ഗുണകരമെന്ന നിലപാടാണ് അധികൃതര്‍ക്കുമുള്ളത്. ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 5 ശതമാനമെങ്കിലും ഇലക്ട്രിക് വാഹനങ്ങളുടെ റീ ചാര്‍ജിങ് കേന്ദ്രങ്ങള്‍ക്ക് നല്‍കാന്‍ വൈദ്യുതി മന്ത്രാലയമാണ് സംവിധാനം ഒരുക്കുന്നത്.

Top