രാജ്യാന്തര വിമാനത്താവളത്തിൽ അത്യാധുനിക ബാഗേജ് സ്കാനർ സ്ഥാപിക്കാന്‍ കുവൈറ്റ്

കുവെെറ്റ്: കുവൈറ്റ് രാജ്യാന്തര വിമാനത്താവളത്തിൽ നിർമാണത്തിലുള്ള ടെർമിനൽ- 2ൽ അത്യാധുനിക ബാഗേജ് സ്കാനർ സ്ഥാപിക്കും. യു‌എസ് കമ്പനിയായ സ്മിത്ത് ഡിറ്റക്‌ഷന് കരാര്‍ നല്‍കി. ബാഗേജ് സ്കാനർ സ്ഥാപിക്കുന്നതിലൂടെ യാത്രക്കാര്‍ക്ക് ഹാൻഡ് ബഗേജിൽ ഇലക്ട്രോണിക്സ് ഉപകരണങ്ങളും ദ്രാവക വസ്തുക്കളും കൊണ്ടുപോകാം സാധിക്കും.

ടെർമിനൽ -2 പൂർത്തിയാകുന്നതോടെ കുവെെറ്റ് രാജ്യാന്തര വിമാനത്താവളത്തിൽ തിരിക്ക് വര്‍ദ്ധിക്കുമെന്നാണ് കണക്കുകൂട്ടല്‍. അതിനായാണ് പുതിയ ബാഗേജ് സ്കാനർ സ്ഥാപിച്ചിരിക്കുന്നത്. പ്രതിവർഷം 25 ദശലക്ഷം യാത്രക്കാരെയാണ് വിമാനത്താവളത്തില്‍ പ്രതീക്ഷിക്കുന്നത്. യാത്രക്കാര്‍ കൂടുന്നത് അനുസരിച്ച് പുതിയ സംവിധാനങ്ങള്‍ കൊണ്ടുവരാന്‍ ആണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.

ലോകത്തെ വലിയ വിമാനത്താവളത്തില്‍ ഒരുക്കുന്ന സംവിധാനങ്ങള്‍ ആണ് കുവൈറ്റില്‍ പുതുതായി നിര്‍മ്മിക്കുന്ന ടെർമിനൽ- 2ൽ ഒരുക്കിയിരിക്കുന്നത്. അതിന്‍റെ ഭാഗമായാണ് പുതിയ സ്കാനർ സ്ഥാപിക്കുന്നതിനുള്ള കരാര്‍ നല്‍കിയിരിക്കുന്നത്. യാത്രക്കാര്‍ക്ക് ഒരുപാട് സമയം ലാഭിക്കാന്‍ ഇതിലൂടെ സാധ്യമാകും.

Top