ദുരിതാശ്വാസ നിധിയിലേക്ക് കുവൈത്ത് ഇന്ത്യന്‍ സ്‌കൂള്‍ 21 ലക്ഷം നല്‍കി

തിരുവനന്തപുരം: കുവൈത്ത് ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂള്‍ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 21 ലക്ഷം രൂപ നല്‍കി.

പ്രിന്‍സിപ്പല്‍ ഡോ. വി ബിനുമോന്‍, വിദ്യാര്‍ഥികളായ മോസസ് കുര്യന്‍, ഇര്‍വിന്‍, എയ്മന്‍, ജെനീസ എന്നിവര്‍ ചേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന് തുക കൈമാറി. സ്‌കൂളിലെ 8,500 കുട്ടികളെ പ്രതിനിധീകരിച്ചാണ് പ്രിന്‍സിപ്പലും നാല് വിദ്യാര്‍ത്ഥികളും എത്തിയത്.

Top