കുവൈത്തിന്റെ 58-ാമത് സ്വാതന്ത്ര്യദിനം; 147 തടവുകാരെ മോചിപ്പിച്ചു

കുവൈറ്റ്‌ സിറ്റി: കുവൈറ്റിന്റ 58-ാമത് സ്വാതന്ത്ര്യദിനവും 28-ാമത് വിമോചന ദിനവും കണക്കിലെടുത്ത് 147 തടവുകാരെ മോചിപ്പിച്ചു.

വിവിധ കേസുകളില്‍പ്പെട്ട 1096 പേരുടെ പിഴശിക്ഷകൾ ഒഴിവാക്കി. 545 തടവുകാരുടെ ശിക്ഷാ കാലാവധി വെട്ടിക്കുറച്ചു.87 പേരുടെ ശിക്ഷ ഒഴിവാക്കുകയും ചെയ്തു.

അതേസമയം തീവ്രവാദവുമായി ബന്ധപ്പെട്ട കേസുകളിലും, മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട കേസുകളിലും ഉള്‍പ്പെട്ടവരെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

Top