സന്ദര്‍ശക വിസ: അപേക്ഷകന്റെ ശമ്പളം ഇരട്ടിയാക്കി കുവൈറ്റ് ഭരണകൂടം

visa

കുവൈറ്റ് സിറ്റി:കുവൈറ്റ് ഭരണകൂടം സന്ദര്‍ശക വിസയുടെ അപേക്ഷകന്റെ വരുമാന പരിധി വര്‍ധിപ്പിച്ചു. അപേക്ഷകന് 500 ദിനാറില്‍ കുറയാത്ത ശമ്പളം ഉണ്ടെങ്കില്‍ മാത്രമേ രക്ഷിതാക്കള്‍ക്ക് സന്ദര്‍ശക വിസയെടുക്കാന്‍ സാധിക്കൂ. അപേക്ഷകന് നിലവില്‍ 250 ദിനാര്‍ ശമ്പളമുള്ളവര്‍ക്കും അപേക്ഷിക്കാമായിരുന്നു.

താമസാനുമതികാര്യ വിഭാഗമാണ് പുതിയ ഉത്തരവിറക്കിയത്. കുടുംബസന്ദര്‍ശക വിസയ്ക്ക് 30 ദിവസവും ടൂറിസ്റ്റ് വിസയ്ക്ക് 90 ദിവസവുമാണ് കാലാവധി. എന്നാല്‍ വിസ സ്‌പോണ്‍സര്‍ ചെയ്യുന്ന വ്യക്തിയുടെ തൊഴില്‍, സാഹചര്യങ്ങള്‍, സന്ദര്‍ശനോദ്ദേശ്യം എന്നിവ പരിഗണിച്ച് കാലാവധി പുനര്‍നിര്‍ണയിക്കുന്നതിന് ബന്ധപ്പെട്ട അധികാണ് വിവരം.

Top