കുവൈത്തില്‍ മഴ ശക്തമാകുന്നു പൊതു അവധി പ്രഖ്യാപിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ മഴ ശക്തമാകുന്നു. ബുധനാഴ്ച രാവിലെ ആരംഭിച്ച ചാറ്റല്‍മഴ ഉച്ചകഴിഞ്ഞതോടെ ശക്തിപ്രാപിക്കുകയും ഉച്ചയ്ക്കുശേഷം ഇടിയോടുകൂടിയ മഴയും ഉണ്ടായി.

കഴിഞ്ഞദിവസത്തെ മഴയെത്തുടര്‍ന്ന് വലിയ വെള്ളപ്പൊക്കവും വ്യാപകമായ നാശനഷ്ടങ്ങളും ഉണ്ടായ സാഹചര്യത്തില്‍ ശക്തമായ സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആവശ്യത്തിനുള്ള ഭക്ഷണപദാര്‍ഥങ്ങള്‍, മെഴുകുതിരി എന്നിവയൊക്കെ കരുതിവയ്ക്കാനും നിര്‍ദേശമുണ്ട്.

മഴകാരണം വ്യാഴാഴ്ചയും സര്‍ക്കാര്‍പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും സ്‌കൂളുകള്‍ക്കും പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച പൊതുഅവധി നല്‍കിയിരുന്നു. 72 മണിക്കൂര്‍ അടിയന്തര സേവനത്തിനു തയ്യാറാകാന്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും നഴ്‌സുമാര്‍ക്കും അധികൃതര്‍ നിര്‍ദേശം നല്‍കി. അധിക യൂണിഫോം ഉള്‍പ്പെടെ ആശുപത്രിയില്‍ ഹാജരാകാനാണ് നിര്‍ദേശം.

Top