സ്വദേശി വത്കരണം; കുവൈത്തില്‍ ഗവണ്‍മെന്റ് ജോലിയില്‍ നിന്ന് പിരിച്ച് വിട്ടത് 2,799 വിദേശികളെ

കുവൈത്ത് സിറ്റി : കുവൈറ്റില്‍ 2017-18 സാമ്പത്തിക വര്‍ഷത്തില്‍ രണ്ടായിരത്തിലധികം വിദേശികളെ ജോലിയില്‍ നിന്ന് പിരിച്ച് വിട്ടതായി റിപ്പോര്‍ട്ട്. കുവൈറ്റില്‍ സര്‍ക്കാര്‍ ജോലി ചെയ്തിരുന്ന 2,799 വിദേശികളെയാണ് പിരിച്ചു വിട്ടതെന്ന് സിവില്‍ സര്‍വ്വീസ് കമ്മീഷന്‍ റിപ്പോര്‍ട്ട്.

സ്വദേശിവത്കരണത്തിനായി കമ്മീഷന്‍ ആവിഷ്‌കരിച്ച പ്രത്യേക പദ്ധതിയുടെ ഭാഗമായാണ് പിരിച്ച് വിടല്‍ നടന്നത്. കമ്മീഷന്റെ പദ്ധതി ആദ്യ വര്‍ഷത്തില്‍ തന്നെ വിജയകരമായി നടപ്പാക്കിയതായി കമ്മീഷണിലെ ഉന്നത വക്താവ് അറിയിച്ചു.

വിദ്യാഭ്യാസ മന്ത്രാലയത്തില്‍ നിന്നും 1,507 പേരെയാണ് പിരിച്ചു വിട്ടത്. ഇനിയും 41,741 പേരെ കൂടി പിരിച്ചു വിടും. രാജ്യത്ത് 13,523 സ്വദേശികള്‍ തൊഴിലിനായി രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സ്വദേശിവത്കരണ പ്രക്രിയ ത്വരിതപ്പെടുത്തുവാനാണ് സര്‍ക്കാര്‍ നീക്കം

Top