സ്വദേശികളുടെ കടം എഴുതിത്തള്ളില്ല; നിലപാട് വ്യക്തമാക്കി കുവൈത്ത് സര്‍ക്കാര്‍

കുവൈത്ത് സിറ്റി: സ്വദേശികളുടെ കടം എഴുതിത്തള്ളില്ലെന്ന് വ്യക്തമാക്കി കുവൈത്ത് സര്‍ക്കാര്‍. സ്വദേശികളുടെ മുഴുവന്‍ കടബാധ്യതകളും സര്‍ക്കാര്‍ ഏറ്റെടുക്കുകയോ എഴുതി തള്ളുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് കുവൈത്ത് ജനത സമരം നടത്തിയ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയത്.

വീട് നിര്‍മ്മാണത്തിനായും ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കാനായും വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍നിന്നെടുത്ത കടമാണ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടത്. ഇതിന് മുമ്പ് ചില പാര്‍ലമെന്റ് അംഗങ്ങളും ഈ ആവശ്യവുമായി രംഗത്തുവന്നിരുന്നു. അതിനിടെ, ഒരു ശതമാനത്തില്‍ താഴെ ആളുകള്‍ മാത്രമേ വായ്പയെടുത്ത് കുടിശ്ശിക വരുത്തിയിട്ടുള്ളൂവെന്ന് സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ മുഹമ്മദ് അല്‍ ഹാഷില്‍ പറഞ്ഞു. മൊത്തം ഉപഭോക്തൃ വായ്പയുടെ മൂല്യം 989 ദശലക്ഷം ദീനാറാണ്. ആകെ ഭവനവായ്പ 1200 കോടി ദീനാര്‍ വരും. 5,52,000 കുവൈത്തികള്‍ വായ്പയെടുത്തതില്‍ 4677 പേര്‍ മാത്രമേ കുടിശ്ശിക വരുത്തിയുള്ളൂവെന്ന് അധികൃതര്‍ വ്യക്തമാക്കി.

Top