അനധികൃത വിദേശികള്‍ക്ക് ഗ്രേസ് പിരീഡ് നീട്ടി കുവൈറ്റ്

കുവൈറ്റ് സിറ്റി: രാജ്യത്ത് അനധികൃതമായി താമസിക്കുന്ന വിദേശികള്‍ക്കായുള്ള അനധികൃത വിദേശികള്‍ക്ക് ഗ്രേസ് പിരീഡ് നീട്ടി കുവൈറ്റ് നീട്ടി നല്‍കിയതായി കുവൈറ്റിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരു മാസക്കാലത്തേക്കാണ് രാജ്യം ഗ്രേസ് പിരീഡ് നീട്ടിയിരിക്കുന്നത്. താമസാനുമതിക്കായുള്ള പ്രവാസികളുടെ സമയപരിധി വ്യാഴാഴ്ച അവസാനിക്കാനിരിക്കെയാണ് ആഭ്യന്തരമന്ത്രി തമര്‍ അല്‍ അലി ഗ്രേസ് പിരീഡ് മെയ് പകുതി വരെ നീട്ടണമെന്ന നിര്‍ദേശം നല്‍കിയതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരെയും മാധ്യമങ്ങളെയും ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു.

പുതിയ ഗ്രേസ് പിരീഡ് നീട്ടിയ കാലയളവില്‍ അനധികൃത താമസക്കാര്‍ അവരുടെ നില പുനഃക്രമീകരിക്കാന്‍ അപേക്ഷിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. ഇത് പാലിക്കാത്തവര്‍ക്ക് താമസാനുമതി നിഷേധിക്കുക, രാജ്യത്ത് നിന്ന് നാടുകടത്തുക, തിരികെ പ്രവേശിക്കുന്നത് വിലക്കുകള്‍ ഉള്‍പ്പെടെ പിഴ അടയ്ക്കാനും ബാധ്യസ്ഥരാകും.

അനധികൃത താമസക്കാര്‍ക്ക് അവരുടെ നില നിയമവിധേയമാക്കാന്‍ കൂടുതല്‍ സമയം അനുവദിക്കാനും ഈ ഗ്രേസ് പിരീഡ് അവസാനിച്ചു കഴിഞ്ഞാല്‍ ആഭ്യന്തര മന്ത്രാലയം നിര്‍ദേശിക്കുന്ന അനുബന്ധ പിഴകള്‍ ഒഴിവാക്കാനുമാണ് ഏറ്റവും പുതിയ വിപുലീകരണം ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ പറഞ്ഞു.

Top