സ്വദേശി വല്‍ക്കരണം; ജോലി നഷ്ടപ്പെട്ട പ്രവാസികള്‍ രാജ്യം വിടണമെന്ന് കുവൈറ്റ് സര്‍ക്കാര്‍

kuwait

കുവൈറ്റ്: ജോലി നഷ്ടപ്പെട്ട പ്രവാസികള്‍ രാജ്യം വിടേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്. സര്‍വ്വീസില്‍ നിന്നും ഒഴിവായാല്‍ രാജ്യം വിട്ടു പോകുന്നു എന്ന് കാണിക്കുന്ന എക്‌സിറ് രേഖള്‍ സമര്‍പ്പിച്ചാല്‍ മാത്രമേ ജീവനക്കാരന് ആനുകൂല്യങ്ങള്‍ നല്‍കൂ എന്നതാണ് തീരുമാനമെന്നും റിപ്പോര്‍ട്ട്.

വിസ നമ്പര്‍ 17 ഗാറ്റഗറിയില്‍ ഉള്ള ജീവനക്കാര്‍ക്കാണ് ഈ തീരുമാനം ബാധകമാകുക.

സ്വദേശി വല്‍ക്കരണ നടപടികള്‍ക്ക് വേഗത കൂടിയതിന്റെ ഭാഗമായി നിരവധി പ്രഫഷനലുകള്‍ ഉള്‍പ്പെടെയുളളവര്‍ക്ക് സര്‍ക്കാര്‍-പൊതു മേഖല സ്ഥാപനങ്ങളില്‍ നിന്നും പിരിഞ്ഞു പോകേണ്ടി വന്നിട്ടുണ്ട്.

Top