കുവൈറ്റില്‍ വിദേശികള്‍ക്ക് ഇന്‍ഷുറന്‍സ് ആശുപത്രിയില്‍ ഓരോ സന്ദര്‍ശനത്തിനും ഫീസ് ആവശ്യമില്ല

treatment

കുവൈറ്റ് : വിദേശികള്‍ക്കായി കുവൈറ്റില്‍ തുടങ്ങുന്ന ഇന്‍ഷുറന്‍സ് ആശുപത്രിയില്‍ ഓരോ സന്ദര്‍ശനത്തിനും ഫീസ് നല്‍കേണ്ടതില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

വാര്‍ഷിക ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം മുന്‍കൂറായി അടച്ചാല്‍ ചികിത്സ പൂര്‍ണമായും സൗജന്യമായിരിക്കും.

നലവില്‍ 50 ദിനാര്‍ ഉള്ള പ്രീമിയം ആശുപത്രി പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമാകുന്നതോടെ 130 ദിനാറായി ഉയരുന്നതാണ്.

2018 ജനുവരിയില്‍ ഭാഗികമായി പ്രവര്‍ത്തനമാരംഭിക്കുന്ന ഇന്‍ഷുറന്‍സ് ആശുപത്രി 2020 ല്‍ പൂര്‍ത്തിയാക്കുവാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.

തുടക്കത്തില്‍ ഫര്‍വാനിയയിലും ദജീജിലും രണ്ട് ഹെല്‍ത്ത് സെന്ററുകളായിരിക്കും തുറക്കുക.

ഇന്‍ഷുറന്‍സ് കമ്പനിക്കു കീഴില്‍ രാജ്യവ്യാപകമായി 12 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും മൂന്നു വലിയ ആശുപത്രികളുമാണ് നിലവില്‍ വരുന്നത്.

Top