കുവൈത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ നിന്നും വിദേശ ജീവനക്കാരെ പൂര്‍ണ്ണമായും ഒഴിവാക്കുന്നു

കുവൈത്ത് സിറ്റി: കുവൈത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ നിന്നും വിദേശ ജീവനക്കാരെ പൂര്‍ണ്ണമായും ഒഴിവാക്കുന്നു. 2021 ല്‍ കഴിഞ്ഞ 5 മാസത്തിനിടയില്‍ രണ്ടായിരത്തിലേറെ വിദേശ തൊഴിലാളികളെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടതായി റിപ്പോര്‍ട്ട്.

സ്വദേശിവത്കരണ നടപടികള്‍ ശക്തമാക്കിയതോടെ രാജ്യത്ത് സര്‍ക്കാര്‍ മേഖലയില്‍ നിന്നും 5 മാസത്തിനിടെ 2089 വിദേശികളെ പിരിച്ചുവിട്ടതായി കണക്കുകള്‍ വെളിപ്പെടുത്തുന്നു.

അതേസമയം ഈ കാലയളവില്‍ 10780 സ്വദേശികള്‍ക്ക് ജോലി ലഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികളുടെ എണ്ണം ഓഗസ്റ്റ് 17ലെ കണക്കനുസരിച്ച് 69,511 ആയി കുറഞ്ഞതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അതേസമയം സ്വദേശി ജീവനക്കാരുടെ എണ്ണം 30,8409ല്‍ നിന്ന് 31,9189 ആയി വര്‍ധിച്ചതായും കണക്കുകള്‍ വെളിപ്പെടുത്തുന്നു.

ആരോഗ്യമന്ത്രാലയത്തില്‍ വിദേശികളുടെ എണ്ണം 31,417ല്‍ നിന്ന് 30,815ആയും വിദ്യാഭ്യാസ മന്ത്രാലയത്തില്‍ 24,321ല്‍ നിന്ന് 23,623 ആയും കുറഞ്ഞതയുമാണ് റിപ്പോര്‍ട്ട്. അതേസമയം നിയമം, മതകാര്യം എന്നീ മന്ത്രാലയങ്ങളില്‍ വിദേശികളുടെ എണ്ണം 3,162ല്‍നിന്ന് 3,252 ആയി വര്‍ധിച്ചതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

 

Top