താമസരേഖ പുതുക്കുന്നതിനുള്ള സമയപരിധി നീട്ടി കുവൈറ്റ്

കുവൈറ്റ് സിറ്റി: താമസരേഖ പുതുക്കുന്നതിനുള്ള സമയ പരിധി നീട്ടി കുവൈറ്റ്. ആഭ്യന്തരവകുപ്പ് മന്ത്രി ഷെയ്ഖ് തമെര്‍ അല്‍ അലിയാണ് മന്ത്രിസഭാ തീരുമാനം പുറപ്പെടുവിച്ചത്. പുതിയ സമയപരിധിയ്ക്ക് മുമ്പായി രാജ്യത്ത് നിയമപരമല്ലാതെ താമസിച്ചവര്‍ക്കും താമസരേഖ പുതുക്കാത്തവര്‍ക്കും കൂടുതല്‍ സമയം നല്‍കുന്നതാണ് പുതിയ തീരുമാനം.

ഏപ്രില്‍ 15 ല്‍ നിന്ന് മെയ് 15 ലേക്കാണ് പുതുക്കാനുള്ള സമയം നീട്ടിയിരിക്കുന്നത്. കുവൈറ്റില്‍ താമസരേഖ നിയമം ലംഘിച്ചവര്‍ക്കും പുതുക്കാത്തവര്‍ക്കും പിഴയോടു കൂടി ശിക്ഷ വിധിക്കും. കൂടാതെ, താമസ അനുമതി നല്‍കുകയോ രാജ്യത്ത് നിന്ന് നാടുകടത്തുകയോ തിരികെ വരാന്‍ അനുവദിക്കാതിരിക്കുകയോ ചെയ്യും. മുമ്പ് ഏപ്രില്‍ 15 വരെയാണ് രാജ്യത്ത് താമസരേഖ പുതുക്കല്‍ നീട്ടിയത്.

എല്ലാ പ്രവാസികളും മെയ് 15 ന് മുമ്പായി ഈ നിബന്ധന പാലിക്കണമെന്നും നിയമപരമായ നൂലാമാലകള്‍ ഇല്ലാതെ താമസരേഖ പുതുക്കണമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

 

Top