ബിരുദ യോഗ്യതയില്ലാത്ത 60 കഴിഞ്ഞവര്‍ക്ക് ഇനി ഇഖാമ പുതുക്കി നല്‍കില്ല: കുവൈറ്റ്

കുവൈറ്റ് സിറ്റി: കുവൈറ്റ് 60 വയസ്സ് കഴിഞ്ഞ ബിരുദ വിദ്യാഭ്യാസ യോഗ്യതയില്ലാത്തവരുടെ ഇഖാമ പുതുക്കി നല്‍കുന്നത് വിലക്കാനൊരുങ്ങുന്നു. മാന്‍പവര്‍ പബ്ലിക് അതോറിറ്റി ഇതു സംബന്ധിച്ച് വൈകാതെ ഉത്തരവിറക്കുമെന്നാണ് റിപ്പോര്‍ട്ട്.

ബിരുദ വിദ്യാഭ്യാസ യോഗ്യതയില്ലാത്ത വിദേശികളെ രാജ്യത്ത് തുടരാന്‍ അനുവദിക്കുന്നത് കൊണ്ട് ഒരു പ്രയോജനവുമില്ലെന്നാണ് അതോറിറ്റിയിലെ ബോര്‍ഡ് മെമ്പര്‍മാരുടെ അഭിപ്രായം . അതേസമയം ഉന്നത യോഗ്യതയുള്ളവരും ദീര്‍ഘകാലം സേവനം ചെയ്തു വരുന്നവരുമായ ആളുകളെ മാനുഷിക പരിഗണനകള്‍ വെച്ചും സേവനവും ആവശ്യകതയും കണക്കിലെത്ത് പ്രായം പരിഗണിക്കാതെ രാജ്യത്ത് തുടരാന്‍ അനുവദിക്കണമെന്ന് ബോര്‍ഡ് അംഗങ്ങള്‍ നിര്‍ദേശിച്ചു. വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തില്‍ മാത്രമേ ഇഖാമയുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ ഇനിമുതല്‍ നടത്തൂ.

Top