കുവൈറ്റില്‍ ഈദുല്‍ ഫിത്തര്‍ അവധി പ്രഖ്യാപിച്ചു;വ്യാഴാഴ്ച പ്രവൃത്തിദിനം

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ സര്‍ക്കാര്‍ മേഖലയില്‍ സിവില്‍ സര്‍വ്വീസ് കമ്മീഷന്‍ ഈദുല്‍ ഫിത്തര്‍ അവധി പ്രഖ്യാപിച്ചു. ജൂണ്‍ 18 തിങ്കള്‍ വരെയായിരിക്കും ഈദുല്‍ ഫിത്തര്‍ അവധി. ഇതു സംബന്ധിച്ചുള്ള വിജ്ഞാപനം പുറത്തിറക്കി. സിവില്‍ സര്‍വീസ് കമ്മീഷനെ ഉദ്ധരിച്ച് പ്രാദേശിക ദിന പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 14.06.2018 വ്യാഴാഴ്ച പതിവ് പോലെ ഓഫീസുകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്നും അറിയിപ്പുണ്ട്.

Top