കുവൈറ്റില്‍ ഇനി ഈ വിഭാഗത്തിലുള്ളവര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സില്‍ ഇളവ് ലഭിക്കില്ല

നഴ്സുമാര്‍ക്കും ബാങ്ക് വിളിക്കാര്‍ക്കും ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുന്നതിന് കുവൈറ്റില്‍ നല്‍കിയിരുന്ന ഇളവ് പിന്‍വലിച്ചു. ഇരു വിഭാഗത്തിനും ലൈസന്‍സ് അനുവദിക്കുന്നതില്‍ ഇളവ് വേണ്ടെന്നാണ് ഗതാഗതവകുപ്പിന്റെ തീരുമാനം.

വര്‍ഷങ്ങളായി കടുത്ത നിയന്ത്രണങ്ങളോടെയാണ് വിദേശികള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നത്. സര്‍വകലാശാല ബിരുദം, 600 ദിനാറില്‍ കുറയാത്ത ശമ്പളം, രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ രാജ്യത്തു സ്ഥിരതാമസമുള്ളവരായിരിക്കുക തുടങ്ങിയ മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് മാത്രമാണ് ലൈസന്‍സിനു അപേക്ഷിക്കാന്‍ അര്‍ഹതയുള്ളത്. ചില തസ്തികകളെ ജോലിയുടെ സ്വഭാവം പരിഗണിച്ചു മാനദണ്ഡങ്ങളില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇത്തരത്തില്‍ ഇളവിന് അര്‍ഹതയുള്ള വിഭാഗത്തില്‍ നിന്നാണ് ഇപ്പോള്‍ നഴ്‌സ്, ബാങ്ക് വിളിക്കാര്‍ എന്നിവരെ ഒഴിവാക്കിയത്.

Top