താമസ നിയമ ലംഘനം നടത്തുന്നവർക്കെതിരെ കടുത്ത നടപടികളുമായി കുവൈറ്റ്‌ ‍

കുവൈറ്റ് : താമസ നിയമങ്ങള്‍ ലംഘിച്ച് കുവൈത്തില്‍ തുടരുന്ന പ്രവാസികള്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം ശക്തമായ നടപടികള്‍ക്കൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. നിലവില്‍ രേഖകളുടെ കാലാവധി അവസാനിച്ചവര്‍ക്ക് അത് ശരിയാക്കാനുള്ള അന്തിമ തീയ്യതി ജനുവരി 31ന് അവസാനിക്കും.

ഈ അവസരം ദീര്‍ഘിപ്പിച്ചുനല്‍കില്ലെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.രണ്ട് മാസം സമയം നല്‍കിയിട്ടും രേഖകള്‍ ശരിയാക്കാന്‍ തയ്യാറാവാത്ത താമസ നിയമലംഘകര്‍ക്കെതിരെ ജനുവരി 31ന് ശേഷം അധികൃതര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കും. ഇതുവരെ അയ്യായിരത്തോളം പേര്‍ മാത്രമാണ് രേഖകള്‍ ശരിയാക്കി താമസം നിയമവിധേയമാക്കിയിട്ടുള്ളത്.

Top