കുവൈത്തില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. തിരുവനന്തപുരം പെരുംകുളം പാണന്റെ മുക്ക് സ്വദേശി തുളസീധരന്‍ (62) ആണ് മരിച്ചത്. കോവിഡ് ബാധയെ തുടര്‍ന്ന് കഴിഞ്ഞ 3 ആഴ്ചയായി ജാബിര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ബാസിം ഇന്റര്‍ നാഷണല്‍ കമ്പനിയില്‍ ഡ്രൈവര്‍ ആയി ജോലി ചെയ്തു വരികയായിരുന്നു. അര്‍ജ്ജുനന്‍- സരസമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ ബീന. മൃതദേഹം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം കുവൈത്തില്‍ സംസ്‌കരിക്കും

Top