പ്രവാസികള്‍ക്ക് കുവൈറ്റിലേക്കുള്ള പ്രവേശന വിലക്ക് തുടരും

കുവൈറ്റ് സിറ്റി: വിദേശികള്‍ക്ക് കുവൈറ്റിലേക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് തുടരുമെന്ന് സിവില്‍ ഏഴിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍ അറിയിച്ചു. ട്വിറ്ററിലൂടെയാണ് അവര്‍ ഇക്കാര്യം അറിയിച്ചത്. ഇന്ത്യ ഉള്‍പ്പെടെ 15 രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് പിസിആര്‍ ടെസ്റ്റിലെ നെഗറ്റീവ് റിസല്‍ട്ട് ഹാജരാക്കണമെന്നായിരുന്നു കഴിഞ്ഞ ദിവസം അറിയിച്ചത്. എന്നാല്‍ ഇത് സ്വദേശികള്‍ക്കാണെന്നും വിദേശികള്‍ക്ക് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വിലക്ക് തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.

ഫെബ്രുവരി ഏഴ് മുതല്‍ ആണ് വിദേശികള്‍ക്ക് കുവൈറ്റ് വിലക്ക് ഏര്‍പ്പെടുത്തിയത്. പിസിആര്‍ നെഗറ്റീവ് പരിശോധനാ ഫലം ഉള്ളവര്‍ക്ക് കുവൈറ്റിലേക്ക് എത്താം എന്ന സര്‍ക്കുലര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതോടെ പ്രവേശന വിലക്ക് നീക്കിയേക്കുമെന്ന പ്രതീക്ഷയിലായിരുന്നു പ്രവാസികള്‍. എന്നാല്‍ വിദേശികള്‍ക്കുള്ള വിലക്ക് തുടരുമെന്ന് കാണിച്ച് ഇന്നലെയാണ് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റിന്റെ ട്വീറ്റ് എത്തിയത്.

 

 

Top