കുവൈത്തില്‍ 109 പേര്‍ക്ക് കൂടി കൊവിഡ് ആകെ രോഗ ബാധിതര്‍ 665

കുവൈത്തില്‍ പുതുതായി 109 കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 665 ആയി ഉയര്‍ന്നു.

പുതുതായി രോഗം ബാധിച്ചവരില്‍ 79 പേര്‍ ഇന്ത്യന്‍ പ്രവാസികളാണ്. നേരത്തെ രോഗം ബാധിച്ചവരുമായുള്ള സമ്പര്‍ക്കം വഴിയാണ് 79 ഇന്ത്യക്കാര്‍ക്കും വൈറസ് ബാധിച്ചത്. 6 ഈജിപ്ത് പൗരന്മാര്‍, 6 ബംഗ്ലാദേശികള്‍, മൂന്നു പാകിസ്ഥാന്‍ പൗരന്മാര്‍, ഒരു ഫിലിപ്പൈന്‍ പൗരന്‍ എന്നിവര്‍ക്കും സമ്പര്‍ക്കം വഴി കോവിഡ് പകര്‍ന്നിട്ടുണ്ട്. ഇതോടൊപ്പം വിദേശരാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തിയ എട്ടു കുവൈത്ത് പൗരന്മാര്‍ക്കും രോഗം സ്ഥിരീകരിച്ചു.

തിങ്കളാഴ്ച 4 പേര്‍ കൂടി രോഗവിമുക്തി നേടിയതോടെ കോവിഡ് ഭേദമായവരുടെ എണ്ണം 103 ആയി. നിലവില്‍ 561 പേരാണ് ചികിത്സയില്‍ ഉള്ളത്. ഇതില്‍ 304 പേര്‍ ഇന്ത്യക്കാരാണ്. തിവ്ര പരിചരണ വിഭാഗത്തിലുള്ള 20 പേരില്‍ 7 പേരുടെ നിലഗുരുതരമാണെന്നും ആരോഗ്യമന്ത്രാലയവക്താവ് അബ്ദുല്ല അല്‍ സനദ് പറഞ്ഞു.

Top