കുവൈത്തില്‍ പുതിയ മന്ത്രി സഭ അധികാരത്തില്‍ വന്നു

കുവൈത്ത് സിറ്റി: കുവൈത്തില്‍ പുതിയ മന്ത്രി സഭ അധികാരത്തില്‍ വന്നു. ഷൈഖ് ജാബര്‍ അല്‍ മുബാറക്ക് അല്‍ സബാഹിന്റെ നേതൃത്വത്തില്‍ മൂന്നു വനിതകളെയും രാജ കുടുംബത്തില്‍ നിന്നുള്ള 2 പുതുമുഖങ്ങളെയും ഉള്‍പ്പെടുത്തി 15 അംഗ മന്ത്രിസഭയാണ് ഇന്ന് സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. സ്വതന്ത്ര കുവൈത്തിന്റെ പ്രധാനമന്ത്രി പദവിയിൽ എത്തുന്ന എട്ടാമത്തെ വ്യക്തിയാണു ഷൈഖ് സബാഹ് അൽ ഖാലിദ് അൽസബാഹ്.

കുവൈത്തില്‍ നിലവിലെ പാര്‍ലമെന്റ് വന്നതിനു ശേഷമുള്ള മൂന്നാമത്തെ മന്ത്രിസഭയാണ് ഇന്ന് അധികാരമേറ്റത്. വിവിധ ആരോപണങ്ങള്‍ നേരിട്ട മന്ത്രിമാരെ മാറ്റി നിര്‍ത്തിയാണു മന്ത്രിസഭ രൂപീകരിച്ചിരിക്കുന്നത്. പുതിയ പ്രതിരോധ വകുപ്പ് മന്ത്രിഷൈഖ് അഹമദ് നാസര്‍ മന്‍സൂര്‍ അല്‍ സബാഹാണു. ധനകാര്യ മന്ത്രാലയത്തിന്റെ താല്‍ക്കാലിക ചുമതല വഹിച്ചിരുന്ന വനിതാ മന്ത്രിയായ മറിയം അഖീല്‍ തന്നെയാണ് പുതിയ ധനകാര്യ മന്ത്രി.

Top