കുവൈറ്റില്‍ കുട്ടികള്‍ക്കുള്ള വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

കുവൈറ്റ് സിറ്റി: രാജ്യത്തെ 12 മുതല്‍ 15 വരെ വയസ്സ് പ്രായമുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരു മാസത്തോളം രജ്‌സിട്രേഷന്‍ നീണ്ടുനില്‍ക്കും. ആഗസ്ത് മുതല്‍ കൗമാരക്കാര്‍ക്കുള്ള വാക്‌സിന്‍ വിതരണം ആരംഭിക്കുമെന്നും മന്ത്രാലയത്തെ ഉദ്ധരിച്ച് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

രജിസ്റ്റര്‍ ചെയ്തവര്‍ക്ക് വാക്‌സിന്‍ എടുക്കേണ്ട തീയതി, സ്ഥലം, സമയം എന്നിവ ഉള്‍പ്പെടെയുള്ള മൊബൈല്‍ സന്ദേശം ലഭിക്കുമെന്നും മന്ത്രാലയം അധികൃതര്‍ അറിയിച്ചു. കുട്ടികള്‍ക്ക് ഫൈസര്‍ വാക്‌സിന്‍ വിതരണം ചെയ്യാന്‍ നേരത്തേ കുവൈറ്റ് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.

Top