കുവൈത്തില്‍ ഗതാഗതനിയമം ലംഘിക്കുന്നവരുടെ വാഹനവും ലൈസന്‍സും കണ്ടുകെട്ടാന്‍ ഉത്തരവ്

കുവൈത്ത് സിറ്റി: ഗതാഗതനിയമം ലംഘിക്കുന്നവരുടെ വാഹനവും ഡ്രൈവിങ് ലൈസന്‍സും കണ്ടുകെട്ടാന്‍ ഉത്തരവ്. ഗുരുതരമായ നിയമലംഘനം കണ്ടെത്തിയാല്‍ യാതൊരു പരിഗണനയും നല്‍കാതെ നടപടിയെടുക്കാനാണ്
ആഭ്യന്തര മന്ത്രാലയം ഗതാഗതവിഭാഗം അസി. അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ജമാല്‍ അല്‍ സായെഗ് ഉത്തരവിട്ടിരിക്കുന്നത്.

വാഹനം ഓടിക്കുന്ന സ്വദേശികളും വിദേശികളും കനത്ത ജാഗ്രത പുലര്‍ത്തണമെന്നും നിയമം ലംഘിക്കുന്നവര്‍ക്ക് യാതൊരു പരിഗണനയും ലഭിക്കില്ലെന്നും ആഭ്യന്തര മന്ത്രാലയം പൊതുജന സുരക്ഷാ വിഭാഗം എല്ലാ ഗതാഗത ഓഫീസുകളിലും രേഖാമൂലം നല്‍കിയിട്ടുള്ള മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഓഫീസുകളില്‍ മിന്നല്‍ പരിശോധന നടത്താന്‍ ആഭ്യന്തര മന്ത്രാലയം കുടിയേറ്റ വിഭാഗം ആലോചിക്കുന്നുണ്ട്.

Top